ചിറ്റൂര്‍ മേയര്‍ വെടിയേറ്റു മരിച്ചു; ഭര്‍ത്താവിനു ഗുരുതരം


ഹൈദരാബാദിലെ ചിറ്റൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കടാരി അനുരാധ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഭര്‍ത്താവ് മോഹനെ വെടിയേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയിലെത്തിച്ചു.സംഭവസ്ഥലത്തുതന്നെ മേയര്‍ക്ക് ജീവന്‍ നഷ്ടമായി. വെടിയുതിര്‍ത്ത ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. അക്രമിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി ആന്ധ്രപ്രദേശ് എ.ഡി.ജി.പി ആര്‍.പി താക്കൂര്‍ പറഞ്ഞു.തെലുഗു ദേശം പാര്‍ട്ടിയുടെ പ്രതിനിധിയായാണ് അനുരാധ മേയര്‍ സ്ഥാനത്തെത്തിയത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രശ്‌നമാവാം കൊലയ്ക്കു പിന്നിലെന്നും കരുതുന്നുണ്ട്. ചിറ്റൂരിലെ മുന്‍ എം.എല്‍.എ സി.കെ ബാബുവിനെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയാണ് അനുരാധയുടെ ഭര്‍ത്താവ് മോഹന്‍.




Sharing is Caring