സൗമിനി ജെയിന്‍ കൊച്ചി മേയര്‍


കൊച്ചി കോര്‍പ്പറേഷന്‍ മേയറായി സൗമിനി ജെയിന്‍ ചുമതലയേല്‍ക്കും. നേരത്തെ മേയറായി ഷൈനി മാത്യുവിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവര്‍ പുതുമുഖമാണെന്നും പേയ്‌മെന്റ് സീറ്റില്‍ വിജിച്ചതാണെന്നുമുള്ള ആരോപണം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നതോടെയാണ് ഇവരെ മാറ്റാന്‍ തീരുമാനിച്ചത്.ഭരണ പരിചയമുള്ളവരെ മാത്രമേ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്ന കര്‍ശന നിര്‍ദ്ദേശവും ഇതിനിടയില്‍ കെ.പി.സി.സി എറണാകുളം ഡി.സി.സിക്ക് നല്‍കി. ഇതേതുടര്‍ന്നാണ് സൗമിനി ജെയിനിനെ മേയറാക്കാന്‍ തീരുമാനിച്ചത്.അതേസമയം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അവകാശവാദവുമായി മുസ്്്‌ലിം ലീഗും രംഗത്തു വന്നിട്ടുണ്ട്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ സമീപച്ചതായും അറിയുന്നു.




Sharing is Caring