ചാ​ര​ക്കേ​സി​ല്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ -നമ്ബി നാരായണന്‍


ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സി​ല്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ ശാസ്​ത്രജ്ഞന്‍ ഡോ. നമ്ബി നാരായണന്‍. കോടതിയുടെ അന്തിമവിധി അനുകൂലമാകുമെന്ന് കരുതുന്നു. ഒരു കള്ളക്കേസിന്‍റെ അവസാനമാണിത്. കേസിന്‍റെ ആവശ്യത്തിനായി 19ാമത്തെ തവണയാണ് ഡല്‍ഹിയില്‍ എത്തുന്നതെന്നും നമ്ബി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സി​ല്‍ നമ്ബി നാരായണന്​ നഷ്​ടപരിഹാരം നല്‍കണമെന്ന്​ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. സംശയത്തി​​​​​​​െന്‍റ പേരിലാണ്​ ഉന്നത പദവിയിലിരിക്കുന്ന ശാസ്​ത്രജ്ഞനെ പൊലീസ് അറസ്​റ്റു ചെയ്​തത്​. അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിന്​ മതിയായ നഷ്​ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ചീഫ്​ ജസ്​റ്റിസ് ദീപക് മിശ്ര​ വ്യക്തമാക്കി. കേസ് വിധി പറയാനായി സുപ്രീംകോടതി മാറ്റിയിട്ടുണ്ട്.




Sharing is Caring