ഗൗരിനേഹയുടെ മരണം: ട്രിനിറ്റി സ്കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ഡിപിഐ ശുപാര്‍ശ


കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ഡിപിഐ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു. എന്‍ഒസി നല്‍കുമ്ബോള്‍ സ്കൂള്‍ മാനേജ്മെന്റ് പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇനി പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.


ഗൗരിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നുള്ള മാതാപിതാക്കളുടെ ആവശ്യത്തിന്മേല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. മാര്‍ച്ച്‌ അഞ്ചിന് മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് കമ്മീഷണ്‍ അംഗം കെ മോഹന്‍ കുമാറിന്റ ഉത്തരവ്.




Sharing is Caring