യു.പിയില്‍ ആറ്​ കൗമാരക്കാര്‍ ട്രെയിനിടിച്ച്‌​ മരിച്ചു


ലഖ്നൗ: പാട്ട് കേട്ട് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ ആറ് യുവാക്കളാണ് ദാരുണമായി മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.


പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ള്‍​ക്കാ​യി ഇന്നലെ ഗാ​സി​യാ​ബാ​ദി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. എന്നാല്‍ യുവാക്കള്‍ക്ക് ട്രെയിന്‍ കിട്ടിയില്ല. അ​ര്‍​ധ​രാ​ത്രി​യോ​ടെ ഹാ​പു​രി​ലെ പിലാഖ്വയി​ല്‍ തി​രി​ച്ചെ​ത്തി​യ യു​വാ​ക്ക​ള്‍ ട്രാ​ക്കി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗാ​ന്ധി ഗേ​റ്റി​ന് സ​മീ​പ​മു​ള്ള ട്രാ​ക്കി​ന് സ​മീ​പ​ത്തി​ലൂ​ടെ ഇ​വ​ര്‍ ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.


ഈ സ്റ്റേഷനില്‍ സാധാരണ പിന്നീട് ട്രെയിനുകളൊന്നും വരാറില്ല. എന്നാല്‍ ട്രാക്കിലൂടെയെത്തിയ ട്രെയിന്‍ എന്‍ജിനാണ് യുവാക്കളുടെ മേല്‍ കയറിയത്. സ​ലീം, അ​രി​ഫ്, സ​മീ​ര്‍, ആ​കാ​ശ്, രാ​ഹു​ല്‍, വി​ജ​യ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ല്‍ പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.



Sharing is Caring