ഗോരഖ്പുരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒാക്സിജന്‍ കിട്ടാത്തതുമൂലം കുട്ടകള്‍ മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടിലായ യു.പി സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് തടിയൂരാന്‍ വിചിത്രന്യായങ്ങളുമായി രംഗത്തെത്തി.
ദുരന്തത്തിെന്റ ആദ്യഘട്ടത്തില്‍ മരിച്ച 23 കുട്ടികളുടെ മരണകാരണമായി സര്‍ക്കാര്‍ നിരത്തുന്നത് 23 കാരണങ്ങളാണ്. ആഗസ്റ്റ് 10ലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പേക്ഷ, ഒാക്സിജന്‍ ക്ഷാമം മരണകാരണമായി പരാമര്‍ശിക്കുന്നതേയില്ല. മസ്തിഷ്കജ്വരം, സെറിബ്രല്‍ പാള്‍സി, കുറഞ്ഞ തൂക്കം, രക്തത്തിലെ അണുബാധ, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് സര്‍ക്കാര്‍ നിരത്തുന്ന കാരണങ്ങള്‍.
കൂടാതെ ഭൂരിപക്ഷം കുട്ടികള്‍ക്കും ഒന്നില്‍കൂടുതല്‍ അസുഖങ്ങള്‍ ഒരുമിച്ച് വന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ വാദിക്കുന്നു. ഗുരുതര വൃക്കരോഗം, നെഞ്ചുരോഗം, തലച്ചോര്‍ വീക്കം, തലച്ചോറിലെ ഒാക്സിജെന്റ അളവ് കുറയല്‍, നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം, ന്യുമോണിയ എന്നിവ ബാധിച്ച കുട്ടികളായിരുന്നു ഏറെയെന്നും പറയുന്നു. എന്നാല്‍, റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന പലരോഗങ്ങളും ഒാക്സിജന്‍ ലഭ്യമാക്കാതിരുന്നാല്‍ മരണം സംഭവിക്കാവുന്നതാണെന്ന വസ്തുത സര്‍ക്കാര്‍ വിദഗ്ധമായി മൂടിവെക്കുന്നു. രക്തത്തില്‍ അണുബാധയുള്ള രോഗിക്ക് ഒാക്സിജന്‍ ലഭ്യമാക്കിയില്ലെങ്കില്‍ മരണം സംഭവിക്കും.
അതേസമയം സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍ക്ക്, അത് ദീര്ഘകാലമായുള്ളതാണെങ്കില്കൂടി ക്ഷിപ്രമരണമുണ്ടാകില്ലെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുട്ടികളെ ബാധിച്ച രോഗങ്ങളെ കുറിച്ചല്ല, മരണകാരണത്തെകുറിച്ചാണ് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടത്. ഇത്രയും കുട്ടികള്‍ ഒരുമിച്ച് മരിക്കണമെങ്കില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിലില്ലാത്ത കാരണമുണ്ടാകണമെന്നും അവര്‍ വ്യക്താക്കി.
ആശുപത്രിയിലേക്ക് ഒാക്സിജന്‍ എത്തിക്കുന്ന ഏജന്‍സി കുടിശ്ശിക അടക്കാത്തതിനെതുടര്‍ന്ന് സേവനം അവസാനിപ്പിച്ചതാണ് ദുരന്ത കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് സ്വന്തം പണം നല്കി മുട്ടുശാന്തിക്കായി ഒാക്സിജന്‍ സംഘടിപ്പിച്ച് എത്തിച്ച ഡോക്ടറുടെ വാര്‍ത്തകളും പുറത്തുവന്നു. ആവശ്യത്തിന് ഒാക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതില്‍ ആശുപത്രിഅധികൃതരും ഭരണകൂടവും വരുത്തിയ ഗുരുതര വീഴ്ചയാണ് ദുരന്തത്തിെന്റ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് വ്യക്തമായിരിക്കെയാണ് സര്‍ക്കാറിെന്റ വിചിത്ര ന്യായങ്ങള്‍.













