ഗോരഖ്​പുര്‍ ദുരന്തം: വിചി​ത്ര ന്യായങ്ങളുമായി യു.പി സര്‍ക്കാര്‍


ഗോ​ര​ഖ്​​പു​രി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒാ​ക്​​സി​ജ​ന്‍ കി​ട്ടാ​ത്ത​തു​മൂ​ലം കു​ട്ട​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യ യു.​പി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍​നി​ന്ന്​ ത​ടി​യൂ​രാ​ന്‍ വി​ചി​ത്ര​ന്യാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.
ദു​ര​ന്ത​ത്തി​​െന്‍റ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​രി​ച്ച 23 കു​ട്ടി​ക​ളു​ടെ മ​ര​ണ​കാ​ര​ണ​മാ​യി സ​ര്‍​ക്കാ​ര്‍ നി​ര​ത്തു​ന്ന​ത്​ 23 കാ​ര​ണ​ങ്ങ​ളാ​ണ്. ആ​ഗ​സ്​​റ്റ്​ 10ലെ ​മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​േ​ക്ഷ, ഒാ​ക്​​സി​ജ​ന്‍ ക്ഷാ​മം മ​ര​ണ​കാ​ര​ണ​മാ​യി പ​രാ​മ​ര്‍​ശി​ക്കു​ന്ന​തേ​യി​ല്ല. മ​സ്​​തി​ഷ്​​ക​ജ്വ​രം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, കു​റ​ഞ്ഞ തൂ​ക്കം, ര​ക്​​ത​ത്തി​ലെ അ​ണു​ബാ​ധ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ര​ത്തു​ന്ന കാ​ര​ണ​ങ്ങ​ള്‍.
കൂ​ടാ​തെ ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ള്‍​ക്കും ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ അ​സു​ഖ​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌​ വ​ന്ന​താ​ണ്​ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വാ​ദി​ക്കു​ന്നു. ഗു​രു​ത​ര വൃ​ക്ക​രോ​ഗം, നെ​ഞ്ചു​രോ​ഗം, ത​ല​ച്ചോ​ര്‍ വീ​ക്കം, ത​ല​ച്ചോ​റി​ലെ ഒാ​ക്​​സി​ജ​​െന്‍റ അ​ള​വ്​ കു​റ​യ​ല്‍, ന​വ​ജാ​ത​ശി​ശു​ക്ക​ളി​ലെ മ​ഞ്ഞ​പ്പി​ത്തം, ന്യു​മോ​ണി​യ എ​ന്നി​വ ബാ​ധി​ച്ച കു​ട്ടി​ക​ളാ​യി​രു​ന്നു ഏ​റെ​യെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ല്‍, റി​പ്പോ​ര്‍​ട്ട്​ പ​രാ​മ​ര്‍​ശി​ക്കു​ന്ന പ​ല​രോ​ഗ​ങ്ങ​ളും ഒാ​ക്​​സി​ജ​ന്‍ ല​ഭ്യ​മാ​ക്കാ​തി​രു​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ക്കാ​വു​ന്ന​താ​ണെ​ന്ന വ​സ്​​തു​ത സ​ര്‍​ക്കാ​ര്‍ വി​ദ​ഗ്​​ധ​മാ​യി മൂ​ടി​വെ​ക്കു​ന്നു. ര​ക്​​ത​ത്തി​ല്‍ അ​ണു​ബാ​ധ​യു​ള്ള രോ​ഗി​ക്ക്​ ഒാ​ക്​​സി​ജ​ന്‍ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ മ​ര​ണം സം​ഭ​വി​ക്കും.
അ​തേ​സ​മ​യം സെ​റി​ബ്ര​ല്‍ പാ​ള്‍​സി ബാ​ധി​ച്ച​വ​ര്‍​ക്ക്, അ​ത്​ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള​താ​ണെ​ങ്കി​ല്‍​കൂ​ടി ക്ഷി​പ്ര​മ​ര​ണ​മു​ണ്ടാ​കി​ല്ലെ​ന്നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു. കു​ട്ടി​ക​ളെ ബാ​ധി​ച്ച രോ​ഗ​ങ്ങ​ളെ കു​റി​ച്ച​ല്ല, മ​ര​ണ​കാ​ര​ണ​ത്തെ​കു​റി​ച്ചാ​ണ്​ സ​ര്‍​ക്കാ​ര്‍ വ്യ​ക്​​ത​മാ​ക്കേ​ണ്ട​ത്. ഇ​ത്ര​യും കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ച്‌​ മ​രി​ക്ക​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ടി​ലി​ല്ലാ​ത്ത കാ​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും അ​വ​ര്‍ വ്യ​ക്​​താ​ക്കി.
ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ഒാ​ക്​​സി​ജ​ന്‍ എ​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി കു​ടി​ശ്ശി​ക അ​ട​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന്​ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച​താ​ണ്​ ദു​ര​ന്ത കാ​ര​ണ​മെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന്​ സ്വ​ന്തം പ​ണം ന​ല്‍​കി മു​ട്ടു​ശാ​ന്തി​ക്കാ​യി ഒാ​ക്​​സി​ജ​ന്‍ സം​ഘ​ടി​പ്പി​ച്ച്‌​ എ​ത്തി​ച്ച ഡോ​ക്​​ട​റു​ടെ വാ​ര്‍​ത്ത​ക​ളും പു​റ​ത്തു​വ​ന്നു. ആ​വ​ശ്യ​ത്തി​ന്​ ഒാ​ക്​​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ആ​ശു​പ​ത്രി​അ​ധി​കൃ​ത​രും ഭ​ര​ണ​കൂ​ട​വും വ​രു​ത്തി​യ ഗു​രു​ത​ര വീ​ഴ്​​ച​യാ​ണ്​​ ദു​ര​ന്ത​ത്തി​​െന്‍റ വ്യാ​പ്​​തി വ​ര്‍​ധി​പ്പി​ച്ച​തെ​ന്ന്​ വ്യ​ക്​​ത​മാ​യി​രി​ക്കെ​യാ​ണ്​ സ​ര്‍​ക്കാ​റി​​െന്‍റ വി​ചി​ത്ര ന്യാ​യ​ങ്ങ​ള്‍.




Sharing is Caring