ഗുര്‍മീതിന്റെ 2 അനുയായികള്‍ കൂടി പിടിയില്‍


ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീമിന്റെ രണ്ട് അനുയായികള്‍ കൂടി അറസ്റ്റില്‍. ദേര സച്ച വക്താവ് ആദിത്യ ഇന്‍സാന്‍, ഭരണാധികാരി പ്രദീപ് ഗോയല്‍ ഇന്‍സാന്‍ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.


ഗുര്‍മീതിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള അക്രമങ്ങളില്‍ പങ്കുള്ള ആദിത്യയുടെ ബന്ധു വിക്കി എന്ന പ്രകാശ്, വിജയ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതിനിടെ, ഹണി പ്രീത് നേപ്പാളിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഹണിപ്രീതിന്റെ ചിത്രമുള്ള നോട്ടീസ് പതിപ്പിച്ചുവെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.




Sharing is Caring