കോഴിക്കോട്: ബി പി മൊയ്തീന്‍ ലൈബ്രറി യുവജന സംഘം സംഘടിപ്പിച്ച കഥാ രചനാ മത്സരത്തില്‍ കെ കെ ജയേഷ് രചിച്ച ‘സാഗര്‍ റെസിഡന്‍സിയിലെ ഓണം’ മികച്ച കഥയായി തെരഞ്ഞെടുക്കപ്പെട്ടു. മുക്കം ബി പി മൊയ്തീന്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ കാഞ്ചന കൊറ്റങ്ങല്‍ പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങ് മുക്കം നേതൃസമിതി കണ്‍വീനര്‍ ആലി ഹസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ശില്‍പ ശശി സംസാരിച്ചു. ജിഷ്ണു എ കെ സ്വാഗതവും പ്രഭാകരന്‍ മുക്കം നന്ദിയും പറഞ്ഞു.
കഥാരചനയില്‍ സുധാകരന്‍ രണ്ടാം സ്ഥാനവും ശ്രീജ മൂന്നാം സ്ഥാനവും നേടി. കവിതാ രചനയില്‍ നദി എ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. റഫീക്ക് കാവില്‍ രണ്ടാം സ്ഥാനവും അനഘ കെ പി മൂന്നാം സ്ഥാനവും നേടി.













