രാജ്യത്ത് ട്രെയിന്‍ അപകടം തുടര്‍ക്കഥയാവുന്നു. പശ്ചിമബംഗാളില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി. വൈകിട്ട് മൂന്നര മണിയോടെ ജല്‍പൈഗുരി ജില്ലയിലെ ധുപ്ഗുരിയിലാണ് സംഭവം. മൂന്നു വാഗണുകളാണ് പാളം തെറ്റിയത്. ചരക്കില്ലാത്ത ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തില്‍പ്പെട്ട ട്രെയിന്‍ ഉടന്‍ മാറ്റുമെന്നും മറ്റു ട്രെയിനുകള്‍ തടസ്സമില്ലാതെ ഓടുമെന്നും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ അറിയിച്ചു.














