ഗുരുതര പരിക്കേറ്റ് പിടഞ്ഞ് നെയ്മര്‍, ഞെട്ടി ഫുട്‌ബോള്‍ ലോകം


ഫ്രഞ്ച് ലീഗിനിടെ പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് ഗുരുതര പരിക്ക്. മാര്‍സെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മൈതാനത്ത് വീണ് വേദനകൊണ്ട് പൊട്ടികരഞ്ഞ താരത്തെ സ്‌ട്രെച്ചറിലാണ് പവലിയനിലേക്ക് കൊണ്ട് പോയത്.


മത്സരത്തിന്റെ രണ്ടാം പകുതിയുടെ 86ാം മിനിറ്റിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. പന്തിനായുളള പോരാട്ടത്തിനിടെ മാര്‍സ മിഡ്ഫീല്‍ഡര്‍ ബൗണ സാര്‍ നെയ്മറുടെ കണ്ണങ്കാലില്‍ ചവിട്ടുകയായിരുന്നു. ഇതോടെ കളിക്കളത്തില്‍ അടിതെറ്റിവീണ നെയ്മര്‍ വേദനകൊണ്ട് പൊട്ടികരഞ്ഞത് നോവേറിയ കാഴ്ച്ചയായി. ഇതോടെ സ്‌ട്രെച്ചറിലാണ് സൂപ്പര്‍ താരത്തെ പുറത്തേയ്ക്ക് കൊണ്ട് പോയത്.അതെസമയം നെയ്മറുടെ പരിക്കിനെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് മാധ്യമങ്ങള്‍ റി്‌പ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തില്‍ പിഎസ്ജി 3-0ത്തിന് മാര്‍സെയെ തോല്‍പിച്ചിരുന്നു.


ഇതോടെ നെയ്മര്‍ക്ക് ചാമ്പ്യന്‍ ലീഗ് മത്സരത്തില്‍ റയലുമായുളള പോരാട്ടം നഷ്ടപ്പെട്ടേയ്ക്കും. ഇത് നിലവില്‍ പിന്നിലായ പിഎസ്ജിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.



Sharing is Caring