മുന്‍ ക്യാബിനെറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രമണ്യന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ക്യാബിനെറ്റ് സെക്രട്ടറി ടി.എസ്. ആര്‍ സുബ്രമണ്യന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല. ഡല്‍ഹി ലോഥി റോഡിലെ ശ്മാശനത്തില്‍ ഇന്ന് വൈകുന്നേരം 5.30ഒാടെ മൃതദേഹം സംസ്കരിക്കും.

1996 ആഗസ്റ്റ് മുതല്‍ 1998ല മാര്‍ച്ച്‌ 31 വരെയാണ് സുബ്രമണ്യന്‍ ക്യാബിനെറ്റ് സെക്രട്ടറി ആയിരുന്നത്. സുബ്രമണ്യത്തിന്‍റെ മരണത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സുബ്രഹമണ്യന്‍റെ വിയോഗം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്‍റെ തീരാ നഷ്ടമാണെന്ന് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഐ.എ.എസ് അസോസിയേഷന്‍ അറിയിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാരും മരണത്തില്‍ അനുശോചനം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *