ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയെ കുത്തിക്കൊന്നു


ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ 34കാരിയെ കുത്തിക്കൊന്നു. സ്റ്റേഷനില്‍ നിന്നും പുറത്തേക്കു വരുന്ന സമയം പിറകില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. നിരവധി തവണയാണ് പ്രതി പിങ്കി ദേവി എന്ന യുവതിയെ കുത്തിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. പ്രതിയെ സംഭവസ്ഥലത്തു നിന്നു തന്നെ സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു.


ഇയാള്‍ യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ പിങ്കിയെ ഇയാള്‍ ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷില്ലോംഗ് സ്വദേശിയായ യുവതി രോഹിണിയിലെ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുകയായിരുന്നു. സ്റ്റേഷനിലെ ഒരു കടയ്ക്ക് അരികിലായി ഒളിച്ചുനില്‍ക്കുകയായിരുന്നു പ്രതി. കുത്തേറ്റ പിങ്കിയെ ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും വയര്‍, കഴുത്ത്, കൈത്തണ്ട എന്നിവയില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിക്കുകയായിരുന്നു.




Sharing is Caring