മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

800x480_image57941158മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള വിലക്ക് തുടരുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കോടതിയില്‍ പോലും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അഭിഭാഷകര്‍ അക്രമം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുത്ത സംഭവത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഈ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *