ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍


ഗുജറാത്തിലെ സൗരാഷ്ട്രയില്‍ പത്രപ്രവര്‍ത്തകനെ ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജുനഗഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗുജറാത്തി ദിനപത്രമായ ജയ് ഹിന്ദിന്റെ ബ്യൂറോ ചീഫ് കിഷോര്‍ ദവെയെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.


തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഓഫിസില്‍ വാര്‍ത്ത തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഓഫിസില്‍ കിഷോര്‍ തനിച്ചാണുണ്ടായിരുന്നത്. ഒറ്റ മുറിയുള്ള ഓഫിസില്‍ സി.സി.ടി.വി കാമറകളൊന്നും ഉണ്ടായിരുന്നില്ല. ഓഫിസിലെത്തിയ അസിസ്റ്റന്റാണ് കിഷോറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


അതേസമയം പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് കിഷോറിന്റെ ബന്ധുക്കള്‍ ആരോപിച്ചു.



Sharing is Caring