ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള നാല് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം കരിപ്പൂരില്‍നിന്നുള്ള സര്‍വിസുകളെയും ബാധിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള ഖത്തര്‍ എയര്‍വേസിെന്റ സര്‍വിസുകളെയാണ് വിഷയം ബാധിക്കുക. നിലവില്‍ കരിപ്പൂരില്‍നിന്ന് ദോഹയിലേക്ക് പ്രതിദിന സര്‍വിസ് മാത്രമാണുള്ളത്.
അതേസമയം, ഖത്തര്‍ എയര്‍വേസിെന്റ കണക്ഷന് സര്വിസുകെള ഉപയോഗിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നിരവധി പേര് കരിപ്പൂര്‍ വഴി പോകാറുണ്ട്. കരിപ്പൂരില്‍നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്വിസുകളില്ലാത്തതിനാലാണ് കണക്ഷന് ഫ്ലൈറ്റുകളെ ആശ്രയിക്കുന്നത്. ഖത്തര്‍ എയര്‍വേസില്‍ ദോഹ വഴിയാണ് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് പോകാറുള്ളത്. ഇവരെയാണ് പുതിയ തീരുമാനം ബാധിക്കുക.

കൂടാതെ, ദോഹ വഴിയുള്ള ഉംറ തീര്‍ഥാടകരും നിരവധിയാണ്. പുതിയ സാഹചര്യത്തില്‍ മറ്റു വിമാനകമ്ബനികളെ യാത്രക്കാര്‍ ആശ്രയിക്കേണ്ടി വരും. വരുംദിവസങ്ങളില്‍ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസില്‍ നിരവധി പേര് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് വിമാനകമ്ബനി അധികൃതര്‍ പ്രതികരിച്ചു.
ഇവരുെട തുക മടക്കി നല്‍കുകയോ മറ്റു വിമാനത്തില്‍ അയക്കുകയോ ചെയ്യും. നാല് രാജ്യങ്ങളിലേക്കും പുതിയതായി ബുക്കിങ് അനുവദിക്കേണ്ടെന്നാണ് മുകളില്‍നിന്ന് ലഭ്യമായിരിക്കുന്ന വിവരമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, ദോഹയിലേക്കുള്ള സര്‍വിസുകള്‍ നിലവിലെ രീതിയില്‍ തുടരും. ഇൗ സര്‍വിസുകളെ വിഷയം ബാധിക്കില്ല.













