കോട്ടയം: ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായി ആഷിഖ് അബു. ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു ‘എന്ന കുറ്റത്തിന്’ മരണം വരെ സിനിമ തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ? എന്നാണ് പോസ്റ്റ്.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യൂസിസിയും രംഗത്തുവന്നിരുന്നു. പുറത്താക്കിയതിനെ അപേക്ഷിച്ച് ഇപ്പോള്‍ എന്ത് പുതിയ സാഹചര്യമാണ് തിരിച്ചെടുക്കാനുള്ളതെന്നും ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കുന്നതാണ് നടപടിയെന്നും ഡബ്ലൂസിസി വിമര്‍ശിച്ചിരുന്നു.














