ലിവര്‍പൂള്‍ ജേഴ്സി നമ്പര്‍ 8 ന് ഇനി പുതിയ അവകാശി


ലിവര്‍പൂള്‍ ഇതിഹാസ താരം സ്റ്റീവന്‍ ജറാര്‍ഡിന്റെ ജേഴ്സി നമ്പറായ 8 ഇനി നബി കെയ്റ്റ അണിയും. 2015 ഇല്‍ ജെറാര്‍ഡ് ക്ലബ്ബ് വിട്ട ശേഷം ഒഴിഞ്ഞു കിടക്കുന്ന നമ്പര്‍ ക്ലബ്ബ് കെയ്റ്റക്ക് നല്‍കിയേക്കും.ബുണ്ടസ് ലീഗ ക്ലബ്ബായ ലെപ്സിഗില്‍ നിന്ന് കയ്റ്റയുടെ ട്രാന്‍സ്ഫര്‍ ആന്‍ഫീല്‍ഡ് ക്ലബ്ബ് അടുത്ത ആഴ്ച്ച പൂര്‍ത്തിയാക്കും. ലെപ്സിഗില്‍ കെയ്‌റ്റയുടെ ജേഴ്സി നമ്ബറും 8 ആയിരുന്നു.


ജറാര്‍ഡിനെ പോലെ തന്നെ മധ്യനിര താരമായ കെയ്റ്റ അതേ ചരിത്രം ആവര്‍ത്തിക്കും എന്ന് തന്നെയാവും ലിവര്‍പൂള്‍ ആരാധകരുടെ പ്രതീക്ഷ.




Sharing is Caring