ഓണ്‍ലൈന്‍ വ്യാപാരത്തിനൊരുങ്ങി ഗൂഗിള്‍: അരങ്ങേറ്റം ഇന്ത്യയില്‍

കൊച്ചി: ഇ-കൊമേഴ്‌സ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ആഗോള സെര്‍ച്ച്‌ എന്‍ജിന്‍ കമ്പനി
യായ ഗൂഗിള്‍. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലേക്കുള്ള ഗൂഗിളിന്‍റെ അരങ്ങേറ്റം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നു സൂചന. ദീപാവലിക്കു മുന്നോടിയായി ഇ-കൊമേഴ്‌സ് സൈറ്റും ആപ്പും അവതരിപ്പിച്ചേക്കും.ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി ഇപ്പോള്‍ 2.60 ലക്ഷം കോടി രൂപ (3,850 കോടി ഡോളര്‍) യുടേതാണ്. 2020-ഓടെ ഇത് 6.80 ലക്ഷം കോടി രൂപ (10,000 കോടി രൂപ) യുടേതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സംരംഭമായ ഫ്ലിപ്കാര്‍ട്ടിനെ ഏറ്റെടുത്തപ്പോള്‍ ഗൂഗിളും പങ്കാളികളാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സ്വന്തം നിലയില്‍ത്തന്നെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവയ്ക്കാനായിരുന്നു കമ്ബനി തീരുമാനിച്ചത്.

ഗൂഗിളിന് നിലവില്‍ ഇന്ത്യയില്‍ പതിനായിരത്തിലേറെ ജീവനക്കാരാണ് ഉള്ളത്. 111 കോടി ഡോളറാണ് ഗൂഗിള്‍ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ഗൂഗിളിന്റെ പെയ്‌മെന്റ്‌സ് ആപ്പായ തേസ് 1.1 കോടിയാളുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. ഒരു കോടി ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍ ഗൂഗിളിന്റെ മൈ ബിസിനസ് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഗൂഗിള്‍ മാപ്പിലൂടെയും സെര്‍ച്ചിലൂടെയും വ്യാപാര സ്ഥാപനത്തിന്റെ വിവരങ്ങള്‍ നല്‍കുന്ന സേവനമാണ് ഇത്. ഇതിനു പുറമെ, രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ 90 ശതമാനവും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള ഡിവൈസാണ് ഉപയോഗിക്കുന്നത്. ഇതൊക്കെ, ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങുമ്ബോള്‍ ഗൂഗിളിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇ-കൊമേഴ്‌സ് രംഗത്തെ കമ്ബനികളെ ഉള്‍പ്പെടുത്തി 2012 മുതല്‍ മൂന്നു വര്‍ഷം ഗൂഗിള്‍, ഇന്ത്യയില്‍ ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തിയിരുന്നു. എന്നാല്‍, 2015-ഓടെ ഈ ഓണ്‍ലൈന്‍ വ്യാപാര മേള വേണ്ടെന്നു വച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *