കോവിഡിന്​ ശേഷം ലോകകപ്പിനേക്കാള്‍ പരിഗണന നല്‍കുക ഐ.പി.എല്ലിനും പരമ്ബരകള്‍ക്കും- രവി ശാസ്​ത്രി


കോവിഡ്​ ഭീതി മാറി ലോകത്ത്​ വീണ്ടും കളിക്കളങ്ങള്‍ ഉണരു​േമ്ബാള്‍ താനും ത​​െന്‍റ ടീമും ലോകകപ്പിനേക്കാള്‍ പ്രഥമ പരിഗണന നല്‍കുക ഐ.പി.എല്ലിനും പരമ്ബരകള്‍ക്കുമാണെന്ന്​ ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം പരിശീലകന്‍ രവി ശാസ്​ത്രി. മാര്‍ച്ച്‌​ മു​തല്‍ ക്രിക്കറ്റ്​ ഗ്രൗണ്ടുകള്‍ക്ക്​ പുട്ടുവീണിരിക്കുകയാണ്​. കോവിഡ്​ നിയന്ത്രണവിധേയമാകുകയു​ം ലോക്​ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന മുറക്ക്​ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള പദ്ധതികളാണ്​ ഓരോ രാജ്യത്തെ ക്രിക്കറ്റ്​ ബോര്‍ഡുകളും ആസൂത്രണം ചെയ്യുന്നത്​. എന്നാല്‍ ഇൗ സമയത്ത്​ ആഗോള മത്സരങ്ങള്‍ നടത്തുന്നതിനോട്​ ശാസ്​ത്രിക്ക്​ യോജിപ്പില്ല.


‘ലോകമത്സരങ്ങളില്‍ ഞാനിപ്പോള്‍ അധികം ശ്രദ്ധയൂന്നുന്നില്ല. ഇപ്പോള്‍ വീട്ടിലിരിക്കുക. ആഭ്യന്തര മത്സരങ്ങള്‍ സാധാരണഗതിയിലേക്ക്​ മടങ്ങിയെത്തുക എന്നതാണ്​ പ്രധാനം. ഉഭയകക്ഷി മത്സരങ്ങള്‍ പുനരാരംഭിക്കുകയെന്നതാണ്​ രണ്ടാമത്തെ കാര്യം’ -ശാസ്​ത്രി ദേശീയ മാധ്യമത്തോട്​ പറഞ്ഞു.


‘ലോകകപ്പ്​​ ആതിഥേയത്വവും മറ്റൊരു രാജ്യത്തേക്കുള്ള​ പര്യടനവും മുന്നില്‍ വെച്ച്‌​ ഒന്ന്​ സ്വീകരിക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും ഞങ്ങള്‍ പരമ്ബര തെരഞ്ഞെടുക്കും. 15 ടീമുകള്‍ പറന്നിറങ്ങുന്നതിന്​ പകരം ഒരു ടീം ഒന്ന്​ രണ്ട്​ ഗ്രൗണ്ടുകളിലായി പരമ്ബര കളിക്കുന്നതില്‍ ഞങ്ങള്‍ തൃപ്​തിപ്പെടും’ -ശാസ്​ത്രി നയം വ്യക്​തമാക്കി.



Sharing is Caring