കോവിഡ് ഭീതി മാറി ലോകത്ത് വീണ്ടും കളിക്കളങ്ങള്‍ ഉണരുേമ്ബാള് താനും തെന്റ ടീമും ലോകകപ്പിനേക്കാള്‍ പ്രഥമ പരിഗണന നല്‍കുക ഐ.പി.എല്ലിനും പരമ്ബരകള്ക്കുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി. മാര്‍ച്ച് മുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ക്ക് പുട്ടുവീണിരിക്കുകയാണ്. കോവിഡ് നിയന്ത്രണവിധേയമാകുകയും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന മുറക്ക് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള പദ്ധതികളാണ് ഓരോ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളും ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ ഇൗ സമയത്ത് ആഗോള മത്സരങ്ങള്‍ നടത്തുന്നതിനോട് ശാസ്ത്രിക്ക് യോജിപ്പില്ല.
‘ലോകമത്സരങ്ങളില്‍ ഞാനിപ്പോള്‍ അധികം ശ്രദ്ധയൂന്നുന്നില്ല. ഇപ്പോള്‍ വീട്ടിലിരിക്കുക. ആഭ്യന്തര മത്സരങ്ങള്‍ സാധാരണഗതിയിലേക്ക് മടങ്ങിയെത്തുക എന്നതാണ് പ്രധാനം. ഉഭയകക്ഷി മത്സരങ്ങള്‍ പുനരാരംഭിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം’ -ശാസ്ത്രി ദേശീയ മാധ്യമത്തോട് പറഞ്ഞു.

‘ലോകകപ്പ് ആതിഥേയത്വവും മറ്റൊരു രാജ്യത്തേക്കുള്ള പര്യടനവും മുന്നില്‍ വെച്ച് ഒന്ന് സ്വീകരിക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും ഞങ്ങള്‍ പരമ്ബര തെരഞ്ഞെടുക്കും. 15 ടീമുകള്‍ പറന്നിറങ്ങുന്നതിന് പകരം ഒരു ടീം ഒന്ന് രണ്ട് ഗ്രൗണ്ടുകളിലായി പരമ്ബര കളിക്കുന്നതില്‍ ഞങ്ങള്‍ തൃപ്തിപ്പെടും’ -ശാസ്ത്രി നയം വ്യക്തമാക്കി.













