പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ശനിയാഴ്ച തുടങ്ങും. മെയ് 16 മുതല്‍ 23 വരെ 18 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ 13 എണ്ണവും കേരളത്തിലേക്കാണ്. ശനിയാഴ്ച മൂന്ന് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് എത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമാണ് ആദ്യ ദിവസത്തെ വിമാനങ്ങള്‍.
മെയ് 17ന് ദുബായില്‍ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും വിമാനങ്ങള്‍ എത്തും. അന്ന് തന്നെ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്. മെയ് 18 തിങ്കളാഴ്ച അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനമുണ്ട്. മെയ് 20 ബുധനാഴ്ച ദുബായില്‍ നിന്ന് കൊച്ചിയിലേക്കും വ്യാഴാഴ്ച ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും വിമാനമുണ്ട്.
രണ്ടാം ഘട്ടത്തിന്റെ അവസാന ദിനമായ മെയ് 23ന് ദുബായില്‍ നിന്ന് രണ്ട് സര്‍വീസുകളുണ്ട്. ഒന്ന് കോഴിക്കോട്ടേക്കും മറ്റൊന്ന് തിരുവനന്തപുരത്തേക്കും. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും അന്ന് തന്നെ വിമാനമുണ്ട്. രണ്ടാം ഘട്ടത്തില്‍ മലയാളികളടക്കം മൂവായിരം പേര് നാട്ടിലെത്തും.