‘ആഘോഷിക്കാന്‍’ വേണ്ടി ആരും ഗോവയിലേക്ക് വരരുത്..: അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി


പനജി: ഒരിടവേളയ്ക്കു ശേഷം വീണ്ടും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ ടൂറിസ്റ്റുകളോട് അഭ്യര്‍ത്ഥനയുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പ്രത്യേക ട്രെയിനുകള്‍ക്ക് മഡഗോണ്‍ സ്‌റ്റേഷനില്‍ സ്‌റ്റോപ് അനുവദിക്കരുതെന്നും മുഖ്യമന്ത്രി റെയില്‍വേയോട് ആവശ്യപ്പെട്ടു.


ഒരു മാസത്തിനു ശേഷമാണ് ഗോവയില്‍ കോവിഡ് കേസ് വീണ്ടും സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ട്രെയിന്‍ മാര്‍ഗമോ വിമാനത്തിലോ എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring