കോഴിക്കോട് നഗരത്തില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു


കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബിവറേജിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് ‘സനാബില്‍’ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള (19) ആണ് മരിച്ചത്.


ബംഗളൂരുവില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.കൂടെ സഞ്ചരിച്ച മലാപറമ്പ് സ്വദേശി ഹരിനാരായണനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു




Sharing is Caring