കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് പി.സി.ജോസഫ്


ബാര്‍ കോഴക്കേസില്‍ ആരോപണവിധേയരായ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ രാജി വയ്ക്കണം. മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയ കോണ്‍ഗ്രസ് നേതാക്കളുടെ ധാര്‍മികത ഇപ്പോള്‍ എവിടെ പോയെന്നും ജോസഫ്.ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് കേരളാകോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം പി.സി.ജോസഫ്. മന്ത്രി കെ.ബാബുവിനെ സംരക്ഷിക്കാന്‍ രമേശ് ചെന്നിത്തലഅധികാര ദുര്‍വിനിയോഗം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.




Sharing is Caring