കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്


ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്.തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിനാണ് രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.കണ്ണൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വിയുടെ ഉത്തരവാദിത്തം ജില്ലയിലെ ഒരു പ്രമുഖ നേതാവിനാണെന്ന് സുധാകരനെ പേരെടുത്ത് പറയാതെ രാമകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു.ഈ നേതാവിന്റെ അടിമയാണ് ഡിസിസി പ്രസിഡന്റെന്നും രാമകൃഷ്ണന്‍ സുധാകരനെ ലക്ഷ്യം വെച്ച് ആരോപിച്ചു.തളിപ്പറമ്പിനടുത്ത ആന്തൂരില്‍ കോണ്‍ഗ്രസ് മത്സരിക്കാതിരുന്നത് വലിയ വീഴ്ചയാണ്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നവരെ തഴഞ്ഞതാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതെന്നും ഇത് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.




Sharing is Caring