കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം.എം മണി


വിടുതല്‍ ഹരജി തള്ളിയ കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് മന്ത്രി എംഎം മണി. കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പ്രതിപക്ഷം പറഞ്ഞത് കൊണ്ടു മാത്രം രാജിവെക്കില്ലെന്നും മണി പറഞ്ഞു.


മന്ത്രിസ്ഥാനവും കേസും തമ്മില്‍ ബന്ധമില്ല. ഓരോ ജഡ്ജിമാരും നിയമം വ്യാഖ്യാനിക്കുന്നതിലെ പ്രശ്‌നമാണ്.


കേസില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയെ പ്രതി ചേര്‍ത്തത് കൊണ്ട് മാത്രം പുതുതായൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെട്ടിച്ചമച്ച കേസാണിതെന്നും ഇതൊന്നും തന്റെ രോമത്തെ പോലും സ്പര്‍ശിക്കി്‌ല്ലെന്നും മണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



Sharing is Caring