അഞ്ചേരി ബേബി വധം: എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരം സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനെയും എ.കെ. ദാമോദരനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി.

അഞ്ചേരി ബേബിയെ എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കൊടുവില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

1982 ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പൊലിസ് ഒന്‍പതു പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും 1988 ല്‍ ഇവരെ കോടതി വെറുതെ വിട്ടു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു. എന്നാല്‍ 2012 ല്‍ എം.എം മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് വീണ്ടും കേസെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *