ജോമോൾ തിരിച്ചു വരുന്നു,വികെ പ്രകാശിന്‍റെ സംവിധാനത്തിൽ

വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ ജോമോൾ തിരിച്ചു വരുന്നു.വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കളർഫുൾ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്.

കളർഫുളിൽ വിജയബാബുവാണ് നായകൻ.പ്രശസ്ത കുച്ചിപ്പുടി നർത്തകി സന്ധ്യ ബാബുവാണ് ചിത്രത്തിൽ നായിക.ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലറാണ് ചിത്രം.

വൈഡ് ആംഗിൾ ക്രിയേഷൻസിന്‍റെ ബാനറിൽ സുരേഷ് ബാലാജിയും ജോർജ് പയസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അജു വർഗീസ്,സൈജു കുറുപ്പ്,ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഒരു വടക്കൻ വീരഗാഥയിലൂടെ ഉണ്ണിയാർച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമാ രംഗത്തെത്തിയ ജോമോൾ പിന്നീട് ജയരാജിന്‍റെ സ്നേഹത്തിലൂടെയാണ് നായികയായത്.പ്രിയദർശന്‍റെ രാക്കിളിപ്പാട്ടിലാണ് വിവാഹത്തിനു മുമ്പ് അവസാനമായി അഭിനയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *