കൊല്ലം: കൊല്ലത്ത് കാമുകന് തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കല്‍ സ്വദേശി ആതിര (30) ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് വര്‍ഷമായി ആതിരയും ഷാനവാസും ഒരുമിച്ചാണ് താമസം.