സിംപിൾ ചിക്കൻ കട്ലറ്റ് തയ്യാറാക്കാം

വളരെ പെട്ടെന്ന് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ വേണ്ടി കഴിയുന്ന ഒരു സ്നാക്സ് ആണ് ചിക്കന്‍ കട്‌ലറ്റ്.

സാധാരണഗതിയില്‍ കടകളില്‍ നിന്നും മറ്റുമാണ് ചിക്കന്‍ കട്ലൈറ്റ് കഴിക്കാര്‍ ഉണ്ടാവുക.
എന്നാല്‍ വളരെ ചുരുങ്ങിയ നിമിഷം കൊണ്ട് വീട്ടില്‍ ഉണ്ടാക്കാം. എങ്ങനെയാണ് ചിക്കന്‍ കട്ലറ്റ് ഉണ്ടാക്കുന്നത് നോക്കാം.

ചേരുവകള്‍

* ചിക്കന്‍ – ആവിശ്യത്തിന് *സവാള
* ഉരുളക്കിഴങ്ങ് – 2 വലുത്
* ഉപ്പ്
* കുരുമുളക് പൊടി
* ഇഞ്ചി
* വെളുത്തുള്ളി -1
* പച്ചമുളക് – 4
*ബ്രെഡ് – 8 എണ്ണം
* എണ്ണ
* മല്ലിഇല
* മുട്ട -2

തയാറാകുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കന്‍ ഒരു കപ്പ്‌ വെള്ളം ഒഴിച്ചു ഉപ്പ്, കുറച്ച്‌ കുരുമുളക് പൊടി ചേര്‍ത്ത് വേവിക്കുക.ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് തൊലി മാറ്റി നന്നായി ഉടച്ചു വയ്ക്കുക.
പിന്നീട്. ചെറുതാക്കി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ മിക്സിയിലിട്ട് ചതച്ചെടുക്കുക.

ചിക്കന്‍ വെന്തു കഴിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റുക പിന്നീട് മിക്സിയിലിട്ട് പൊടിച്ചെടുക്കുക .

അതിനു ശേഷം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു ചൂടായതിനു ശേഷം അരച്ചുവെച്ചിരിക്കുന്ന സവാള പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവ പേസ്റ്റ് ചൂടായ എണ്ണയിലേക്ക് ഇടുക.

നന്നായി വാടിക്കഴിഞ്ഞാല്‍ അതിനുശേഷം അതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു കൊടുക്കുക. ഇവ നന്നായി മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് ഉരുളക്കിഴങ്ങ് അരച്ച്‌ വെച്ചത് ചേര്‍ത്ത് കൊടുക്കുക.

മറ്റൊരു പാത്രത്തില്‍ രണ്ട് മുട്ടയുടെ വെള്ള എടുത്ത് മാറ്റിവെക്കുക അതിലേക്ക് കോണ്‍ഫ്ലവര്‍ ഓയില്‍ ഒഴിക്കുക.ഇവ നന്നായി മിക്സ് ചെയ്യുക.
ശേഷം നമ്മള്‍ എടുത്തു വെച്ചിരിക്കുന്ന ബ്രെഡ് നന്നായി മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.

റെഡിയാക്കി വെച്ചിരിക്കുന്ന ചിക്കന്‍ ഉരുളക്കിഴങ്ങ് മസാലകള്‍ എടുത്ത് കട്ലൈറ്റ് ഷേപ്പില്‍ ഉരുട്ടി വയ്ക്കുക.പിന്നീട് ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കിയശേഷം ഉരുട്ടി വെച്ചിരിക്കുന്ന മസാലകള്‍ മുട്ടയുടെ വെള്ളയില്‍ മുക്കി എടുക്കുക .

ശേഷം പൊടിച്ചു വെച്ചിരുന്ന ബ്രഡില്‍ ഇരുപുറങ്ങളും മുക്കിയ ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.ഇരുവശങ്ങളും വെന്തുകഴിഞ്ഞാല്‍ എണ്ണയില്‍ നിന്നെ മാറ്റിയെടുക്കുക.

സ്വാദിഷ്ടമായ ചിക്കന്‍ കട്‌ലറ്റ് റെഡി

Spread the love

Leave a Reply

Your email address will not be published. Required fields are marked *