പ്രതിഷേധ ജ്വാല നടത്തി

കൊയിലാണ്ടി: ബി.ജെ.പി.യുടെ പ്രതിഷേധ ജ്വാല’കെ സുരേന്ദ്രനേ കള്ളക്കേസിൽ കുടുക്കി ബിജെപിയോട് പക പോകുന്ന സിപിഎം ഫാസിസ്റ്റ് നയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവർത്തകർ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല നടത്തി. കൊയിലാണ്ടിയിൽ നടന്ന മണ്ഡലംതല പരിപാടിയുടെ ഉദ്ഘാടനം ബസ് സ്റ്റാൻഡിനു മുൻപിൽ ജില്ലാ ട്രഷറർ വി.കെ ജയൻ ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥയ്ക്കെതിരെ പോലും പ്രവർത്തിച്ച പരിചയമുള്ള ഒരു പ്രസ്ഥാനത്തെ തുടർ ഭരണത്തിന്റെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു. കൊടകരയിൽ നടന്ന ഒരു കവർച്ച കേസിന് ബിജെപിയുമായി ഒരു ബന്ധവുമില്ല എന്ന് അറിഞ്ഞിട്ടും, പ്രതികളെക്കുറിച്ച് അന്വേഷിക്കാതെ നടത്തുന്ന മാധ്യമ വിചാരണയും കരിവാരിത്തേക്കലും മാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മുത്താമ്പി, കെവി സുരേഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പറായ അഡ്വ.വി സത്യൻ, വായനാരി വിനോദ് ,എ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ പരിപാടികൾ ഒ മാധവൻ, വി കെ മുകുന്ദൻ, എ.കെ സുനിൽ കുമാർ, സി പി രവി, കെ.എം ശ്രീധരൻ , അംബിക ഗിരി വൽസം, കെ.പിൽ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി

Spread the love

Leave a Reply

Your email address will not be published. Required fields are marked *