കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഒന്‍പതാം തിയതി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കും


കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. ഒന്‍പതാം തിയതി വരെ ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കുന്നത് തുടരും. റീപോസ്റ്റ് മാര്‍ട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള സാവകാശത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും ജില്ലാ പോലീസ് മേധാവിക്കും സര്‍ക്കാരിനും നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ 24നാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിയംഗങ്ങളായിരുന്ന അജിതയും കുപ്പുദേവരാജും പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെടുന്നത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ് മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 25 മുതല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Sharing is Caring