കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌ആര്‍ടിസി പണിമുടക്ക്


കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കും. ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ എല്ലാ യൂണിയനുകളും നാളെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച്‌ പണിമുടക്കില്‍ പങ്കെടുക്കുന്നത്.
മാനേജ്മെന്‍റ് മനപൂര്‍വ്വം ശമ്ബളം വൈകിപ്പിക്കുന്നവെന്നാരോപിച്ച്‌ ജീവനക്കാര്‍ ഇന്നും ജില്ലയിലെ പ്രധാന ഡിപ്പോകള്‍ ഉപരോധിച്ചു. മാസം അവസാനിക്കുന്ന തീയതിയിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ശമ്ബളം സാധാരണ നല്‍കാറുള്ളത്.എന്നാല്‍ കഴിഞ്ഞ മാസത്തെ ശമ്ബളം ഇതുവരെയും ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല.




Sharing is Caring