ചര്‍ച്ച പാളി; സ്വാശ്രയവിഷയം അടഞ്ഞ അധ്യായമാണെന്ന് മാനേജ്‌മെന്റ്


സ്വാശ്രയപ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പാളി. മെറിറ്റ് സീറ്റില്‍ ഫീസിളവും സ്‌കോളര്‍ഷിപ്പും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. മെറിറ്റ് സീറ്റില്‍ ചേരുന്ന പാവപ്പെട്ടവര്‍ വര്‍ധിപ്പിച്ച ഫീസ് അടയ്ക്കുക തന്നെ വേണമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ സൂചിപ്പിച്ചു.


മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉച്ചയ്ക്കുശേഷമാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മെറിറ്റ് സീറ്റില്‍ ഫീസിളവിനെ കുറിച്ചു നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോ വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും തന്നെ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിട്ടില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. അതിനാല്‍ തന്നെ മെറിറ്റ് സീറ്റില്‍ യാതൊരു വിധത്തിലുള്ള ആനുകൂല്യവും ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.




Sharing is Caring