കൊച്ചി മെട്രോയില്‍ സഞ്ചരിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി പിണറായി


കൊച്ചി മെട്രോയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയില്‍ സഞ്ചരിച്ചു. രാവിലെ 11ന് ആദ്യ സ്‌റ്റേഷനായ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്.


പി.രാജീവ് എം.പി, കൊച്ചി മെട്രോ എം.ഡി: ഏലിയാസ് ജോര്‍ജ് തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഈ മാസം 17ന് പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. തുടര്‍ന്ന്, മുട്ടം യാര്‍ഡിലെ ഓപ്പറേഷണല്‍ കണ്‍ട്രോള്‍ സെന്ററും അദ്ദേഹം സന്ദര്‍ശിക്കും. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.




Sharing is Caring