കേരളത്തില്‍നിന്ന് ആഫ്രിക്കയിലേക്കു കയറ്റി അയയ്ക്കുന്നത് 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍


കേരളത്തില്‍നിന്ന് ആഫ്രിക്കയിലേക്ക് 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ കയറ്റുമതി ചെയ്യുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, ഗാംബിയ, കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലേക്കു സ്ത്രീകള്‍ ഉപയോഗിക്കുന്ന 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ നല്‍കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌എല്‍എല്‍ ലൈഫ്കെയറിന് ഓര്‍ഡര്‍ ലഭിച്ചു. ഈ രാജ്യങ്ങളില്‍ എച്ച്‌ഐവി – എയ്ഡ്സ് പ്രതിരോധത്തിനുള്ള ആഗോള പദ്ധതിയുടെ ഭാഗമായാണ് ഈ കരാര്‍.
ആംസ്റ്റര്‍ഡാം ആസ്ഥാനമായ ഐഡിഎ ഫൗണ്ടേഷന്‍ വഴിയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌എല്‍എല്ലിന് ഈ കരാര്‍ ലഭിച്ചത്. വികസ്വര രാജ്യങ്ങള്‍ക്ക് ഗുണനിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മറ്റും വിതരണം ചെയ്യുന്ന ആഗോള സന്നദ്ധ സംഘടനയാണ് ഐഡിഎ.




Sharing is Caring