മുട്ടയില്‍നിന്ന് വിരിയാനുള്ള അവസരം കിട്ടിയാല്‍ വിരിയുക; അബുവിന് ബല്‍റാമിന്റെ മറുപടി


vt-balram-hindutva-islamic-state.jpg.image.784.410 കെ.സി.അബുവിന് മറുപടിയുമായി വി.ടി.ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതിനാലാണോ കെ.സി.അബു ജില്ലാ അധ്യക്ഷനായി തുടരുന്നതെന്നാണ് ചോദ്യം. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നയിച്ച മഹാനായ ജനകീയ നേതാവാണ് അബുവെന്നും ബല്‍റാം പരിഹസിക്കുന്നു. ഗ്രൂപ്പ് ഇന്‍ക്യുബേറ്ററുകളില്‍ അട വച്ച്‌ വിരിയിക്കപ്പെടുന്നവര്‍ മാത്രം കോണ്‍ഗ്രസില്‍ പോരെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബല്‍റാം മുട്ടയില്‍നിന്ന് വിരിയും മുന്‍പ് സൗഭാഗ്യങ്ങള്‍ ലഭിച്ച നേതാവെന്നായിരുന്നു കെ.സി.അബുവിന്റെ പരാമര്‍ശം. ഗ്രൂപ്പിനെതിരെയുള്ള വിമര്‍ശനം ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായം മാത്രം.


മുതിര്‍ന്നവര്‍ നേതൃത്വത്തില്‍ തുടരുന്നത് കഴിവുള്ളവര്‍ വരാത്തതുകൊണ്ടാണെന്നും അബു പറഞ്ഞിരുന്നു. ഇതിനു മറുപടിയാണ് ബെല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്.




Sharing is Caring