ഗാന്ധി വധത്തിന്റെ പേരില്‍ രാഹുലിന് ആര്‍.എസ്.എസി നെ വീണ്ടും ആക്ഷേപിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും, മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുമോയെന്നും ചോദിച്ചുകൊണ്ടായിരുന്നു ഓള്‍ ഇന്ത്യാ റേഡിയോയുടെ ട്വീറ്റ്. ട്വീറ്റിനെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് വിവാദമായത്. ഇതോടെ ഓള്‍ ഇന്ത്യാ റേഡിയോ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
ട്വീറ്റ് പിന്‍വലിച്ചെങ്കിലും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. രാഹുലിനെതിരെ ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ പ്രചാരണം നടത്താന്‍ ആര്‍.എസ്.എസില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ കരാര്‍ എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി വധവുമായി ബന്ധപ്പെട്ട് താന്‍ ആര്‍.എസ്.എസിനെതിരെ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും വിചാരണ നേരിടാന്‍ തയ്യാറാണെന്നും സുപ്രിംകോടതിയില്‍ പറഞ്ഞത്. ഇതിനെതിരെയായിരുന്നു ഓള്‍ ഇന്ത്യാ റേഡിയോയുടെ ട്വീറ്റ്.













