ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫിന്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കെസി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത്, മേല്‍വിലാസം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് ആരോപിച്ചാണ് ഹര്‍ജി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എകെ ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്.













