മു​റെ​,​ വെ​സ്‌​നി​ന​ മൂ​ന്നാം​ റൗ​ണ്ടി​ല്‍


പുരുഷ വിഭാഗം ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മുറെ, അഞ്ചാം സീഡ് കി നിഷികോരി, വനിതാ വിഭാഗത്തില്‍ മൂന്നാം സീഡ് ആഗ്നിയേസ്‌ക റഡ്‌വാന്‍സ്‌ക, എലേന വെസ്‌നിന, ആറാം സീഡ് റോബര്‍ട്ട വിന്‍സി, ഡൊമിനിക സിബുല്‍ക്കോവ തുടങ്ങിയവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍.


പുരുഷ സിംഗിള്‍സില്‍ ആന്‍ഡി മുറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തായ്‌പേയിയുടെ യെന്‍ സുന്‍ ലുവിനെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-3, 6-2, 6-1. ഫ്രഞ്ച് താരം ജൂലിയന്‍ ബെന്നറ്റിയുവിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് ജപ്പാനീസ് താരം കി നിഷികോരി മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നിഷികോരി വിജയം കണ്ടത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ നിഷികോരി 4-6, 6-4, 6-4, 6-2 എന്ന സ്‌കോറിനാണ് വിജയിച്ചത്.


അതേസമയം വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറും നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ കീരിട ജേതാവുമായ ഗാര്‍ബിന്‍ മുഗുരുസയെ സ്ലൊവാക്യയുടെ 124-ാം നമ്പര്‍ താരം യന സെപലോവയോണ് അട്ടിമറിച്ചത്. 6-3, 6-2 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്ലൊവാക്യന്‍ താരത്തിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ യൂജിന്‍ ബുച്ചാര്‍ഡ് 6-3, 1-6, 6-1 എന്ന സ്‌കോറിന് 16-ാം സീഡ് ബ്രിട്ടന്റെ ജോഹനാ കോന്റെയെ അട്ടിമറിച്ചു.



Sharing is Caring