കെഎസ്‌ആര്‍​ടി​സി പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു


കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. സ​ര്‍​ക്കാ​രു​മാ​യു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യി​ല്‍ സ​മ​ര​ക്കാ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. കേ​സ് വ​രു​ന്ന ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.


നാ​ട്ടു​കാ​രെ കാ​ണി​ക്കാ​ന്‍ സ​മ​രം ന​ട​ത്ത​രു​തെ​ന്നു പ​റ​ഞ്ഞ കോ​ട​തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മം ന​ട​ക്കു​ന്പോ​ള്‍ എ​ന്തി​നാ​ണ് സ​മ​ര​മെ​ന്നും ചോ​ദി​ച്ചു. കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര​ക്കാ​രു​ടെ നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും ഇ​ന്നാ​ണോ ച​ര്‍​ച്ച ന​ട​ത്തു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.


തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ കേ​ള്‍​ക്കാ​ന്‍ എം​ഡി​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി വ്യാ​ഴാ​ഴ്ച മു​ത​ല്‍ ച​ര്‍​ച്ച തു​ട​രു​മെ​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.



Sharing is Caring