വയനാട്ടില്‍ വനംവകുപ്പിന്‍റെ കൂട്ടില്‍ കടുവ കുടുങ്ങി


സുല്‍ത്താന്‍ബത്തേരി: തേലംപറ്റയിലും സമീപങ്ങളിലും ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ തേലംപറ്റ മൂഞ്ഞനാനിയില്‍ പാപ്പച്ചന്‍റെ പശുവിനെ ആക്രമിച്ചു കൊന്നതിനെത്തുടര്‍ന്നാണ് വനപാലകര്‍ പശുവിന്‍റെ ജഡം സഹിതം കൂട് സ്ഥാപിച്ചത്. പത്തു വയസുള്ള പെണ്‍കടുവ കഴിഞ്ഞ രാത്രി 11 ഓടെയാണ് കൂട്ടില്‍ അകപ്പെട്ടത്.


കടുവയെ കൂടുസഹിതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ കാര്യാലയ വളപ്പിലേക്കു മാറ്റി. പല്ലുകള്‍ നഷ്ടപ്പെട്ട നിലയിലാണ് കടുവ. ഇതിനെ തിരുവനന്തപുരം മൃഗശാലയിലേക്കു കൊണ്ടുപോകുമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഓഫീസ് അറിയിച്ചു.




Sharing is Caring