കൂട്ടുകാരിയുടെ വായപൊത്തി പതിനാല് കാരിയെ പീഡിപ്പിച്ചു


കൂട്ടുകാരിയുടെ വായപൊത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനാല് കാരിയെ ഒഴിഞ്ഞ വീട്ടിലെ കുളിമുറിയില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ കോടതിയില്‍കീഴടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വണ്ടൂര്‍ പാലമഠം സ്വദേശികളായ അരിമ്പരത്തൊടി വിപിന്‍ എന്ന കുട്ടന്‍, കുട്ടൂരി രഞ്ജിത്ത് എന്ന കണ്ണന്‍ എന്നിവരെയാണ് വണ്ടൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.


കഴിഞ്ഞ 17നാണ് വണ്ടൂര്‍ പാലമഠത്ത് കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നത്. കൂട്ടുകാരികളായ വിദ്യാര്‍ഥിനികള്‍ മറ്റൊരു കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു. വീട്ടില്‍ ആളില്ലാത്തതു മൂലം മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന ഇവരെ സമീപത്ത് മദ്യപിച്ചിരിക്കുകയായിരുന്ന പ്രതികള്‍ ബലം പ്രയോഗിച്ച തൊട്ടടുത്ത ആളില്ലാത്ത വീട്ടില്‍ കൊണ്ടു പോയി. വിപിന്‍ വിദ്യാര്‍ഥിനിയെ കുളിമുറിയില്‍ കൊണ്ടു പോയി പീഡിപ്പിച്ച സമയം രഞ്ജിത്ത് കൂട്ടുകാരിയുടെ വായ പൊത്തിപിടിച്ചിരിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ ഉള്ളത്.


പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം തെളിവെടുപ്പിന് കൊണ്ടുപോയി. ശനിയാഴ്ച്ച ഉച്ചക്ക് തിരികെ കോടതിയില്‍ ഹാജരാക്കും. വണ്ടൂര്‍ സി.ഐ.യുടെ ചുമതലയുള്ള കെ.എം.ദേവസ്യ, എസ്.ഐ. പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



Sharing is Caring