രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ പ്രിന്‍സിപ്പാള്‍ രാജിവെച്ചു


ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ പ്രിന്‍സിപ്പള്‍ ഡോ മാനവി ബന്ദോപാധ്യായ രാജിവെച്ചു. നിസഹകരണം വിദ്യാര്‍ഥികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമുണ്ടായ മനോവിഷമത്തിലായിരുന്നു രാജി. 2015 ജൂണ്‍ ഒന്‍പതിനാണ് മാനവി കൃഷ്ണനഗര്‍ വനിതാ കോളെജില്‍ പ്രിന്‍സിപ്പാളായത്. നാന്ദ്യ ജില്ലാ മജിസ്‌ട്രേറ്റ് സുമിത് ഗുപ്തയ്ക്ക് കഴിഞ്ഞ 27നാണ് മാനവി രാജിക്കത്തയച്ചത്.


തദ്ദേശ ഭരണകൂടത്തില്‍ നിന്ന് ലഭിച്ച പിന്തുണ കോളെജില്‍ നിന്ന് കിട്ടിയില്ലെന്ന് അവര്‍ ആരോപിച്ചു. അച്ചടക്കം കോളെജില്‍ നടപ്പാക്കാന്‍ പരിശ്രമിച്ചതും തനിക്കെതിരെ തിരിയാന്‍ കാരണമായതായി മാനവി പറയുന്നു.


പ്രക്ഷോഭങ്ങളും ഖരാവോയും കണ്ടു മടുത്തു. കണ്ട പ്രതീക്ഷകള്‍ കരിഞ്ഞു. ഇനി തുടരുന്നില്ലെന്നും തോല്പിക്കപ്പെട്ടെന്നും ഇവര്‍ രാജിക്കത്തില്‍ കുറിച്ചു.



Sharing is Caring