കാസർകോട് ∙ റയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പഠിക്കാൻ ഡിവിഷനൽ റയിൽവേ മാനേജർ ആനന്ദ്പ്രകാശും സംഘവും ജില്ലയിലെത്തി. ഒരു മണിക്കൂറോളം സ്റ്റേഷനിൽ അധികൃതരുമായും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. പുതിയ ടിക്കറ്റ് കൗണ്ടറിനു സമീപത്തേക്ക് ഇൻഫർമേഷൻ സെന്റർ മാറ്റി പണിയുക, സീസൺ– സാധാരണ യാത്രക്കാർക്ക് വിശ്രമകേന്ദ്രം അനുവദിക്കുക, എല്ലാ പ്ലാറ്റ്ഫോമിലും മേൽക്കൂര പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.പാസഞ്ചർ അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഡോ. ജമാൽ അഹമ്മദ്, ജയറാം, സുബ്രഹ്മണ്യ മാന്യ, ഡിവിഷൻ കൊമേഴ്സ്യൽ മാനേജർ കെ. ധനഞ്ജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു












