ഇ.പി. തമ്പാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

കരിവെള്ളൂർ ∙ കഴിഞ്ഞദിവസം നിര്യാതനായ സിപിഎം നേതാവും കരിവെള്ളൂ‍ർ പെരളം പഞ്ചായത്ത് വൈസ്പ്രസിഡന്റും റിട്ട. അധ്യാപകനുമായ ഇ.പി. തമ്പാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കമ്യൂണിസ്റ്റ്, കർഷക, സഹകരണ രംഗത്തെ സജീവ പ്രവർത്തകനായിരുന്ന ഇ.പി. തമ്പാന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂർ‍–കാസർകോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളെത്തി. പയ്യന്നൂർ ഗാന്ധിമൈതാനം, കരിവെള്ളൂർ– പെരളം പഞ്ചായത്ത് ഓഫിസ്, കരിവെള്ളൂർ രക്തസാക്ഷി നഗർ എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചുസിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, കോൺഗ്രസ് (എസ്) നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, എംഎൽഎമാരായ ഇ.പി. ജയരാജൻ, സി. കൃഷ്ണൻ, കെ. കുഞ്ഞിരാമൻ, ജയിംസ് മാത്യു, ടി.വി. രാജേഷ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, സിപിഎം കാസർകോട് ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, എം.വി. ജയരാജൻ എന്നിവരടക്കം ഒട്ടേറെ നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *