കാസര്‍കോട്- മാംഗ്ലൂര്‍ ദേശീയപാതയില്‍ വാഹനാപകടം: നാലു മരണം


കാസര്‍കോട്: കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ ഉപ്പളയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം.


തൃശൂര്‍ ചേലക്കര സ്വദേശികളായ രാമനാരായണന്‍ (52), വത്സല (48),രഞ്ജിത് (20), നിധിന്‍(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലുള്ളവരാണ്.


നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചു തന്നെ എല്ലാവരും മരിച്ചിരുന്നു. മംഗലാപുരത്തേക്ക് മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ഇവര്‍.



Sharing is Caring