മാരുതി ഇഗ്‌നീസ് ബുക്കിങ് 11,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം


പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന മാരുതി ഇഗ്‌നീസ് ബുക്കിങ് ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വെബ്‌സൈറ്റില്‍ 11,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. ബലോനോയ്ക്കും എസ്‌ക്രോസിനും ശേഷം നെക്‌സയിലൂടെ നിരത്തിലെത്തുന്ന കമ്പനിയുടെ മൂന്നാമത്തെ വാഹനമാണിത്. ജനുവരി 13ന് ഔദ്യോഗികമായി ഇഗ്‌നീസ് അവതരിപ്പിക്കും. ആദ്യഘട്ട ബുക്കിങ്ങില്‍ 4 മുതല്‍ 8 ആഴ്ച വരെയാണ് വെയ്റ്റിങ് പിരീഡ്.
ടോള്‍ ബോയ് ഹാച്ച് സ്‌റ്റൈലില്‍ വേറിട്ട രൂപത്തില്‍ പ്രീമിയം ക്രോസ് ഓവര്‍ ശ്രേണി എളുപ്പത്തില്‍ പിടിച്ചെടുക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. ക്ലാസിക് ലുക്കിനൊപ്പം വിദേശ നിരത്തുകളില്‍ സുപരിചതമായ മുഖഭാവത്തിലാണ് ഇഗ്‌നീസിന്റെ വരവ്.
വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല, എങ്കിലും 58 ലക്ഷത്തിനുള്ളിലായിരിക്കും ഏകദേശ വിപണി വില. മാരുതി ശ്രേണിയില്‍ റിറ്റ്‌സിന് പകരക്കാരനായെത്തുന്ന വാഹനമെന്ന പ്രത്യേകതയും പുത്തന്‍ ഇഗ്‌നീസിനുണ്ട്. പതിനൊന്ന് വകഭേദങ്ങളില്‍ ഒമ്ബത് നിറങ്ങളില്‍ വാഹനം ലഭ്യമാകും.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ഡീസല്‍ പതിപ്പുകളില്‍ ഓട്ടോമാറ്റിക് വകഭേദവും ലഭ്യമാകും. ബലേനോ നിര്‍മിച്ച അതേ പ്ലാറ്റ്‌ഫോമില്‍ പിറവിയെടുത്ത ഇഗ്‌നീസിന്റെ നിര്‍മാണം ഹരിയാനയിലെ ഗുരുഗ്രാം പ്ലാറ്റിലാണ്. നേരത്തെ 2016 തുടക്കത്തില്‍ ഇഗ്‌നീസ് പുറത്തിറക്കാന്‍ കമ്ബനി തീരുമാനിച്ചിരുന്നെങ്കിലും വിറ്റാര ബ്രെസ, ബലേനോ മോഡലുകളുടെ ഗംഭീര വിജയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോഞ്ചിങ് നീട്ടുകയായിരുന്നു.
ഉയരത്തില്‍ വാഗണ്‍ ആറിനോട് ചെറിയ സാമ്യമുണ്ട് ഇഗ്‌നീസിന്. ഇതൊഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണമായും മാരുതി ശ്രേണിയില്‍ ന്യൂജെന്‍ ലുക്കിലാണ് ഇവന്റെ വരവ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപും പ്രെജക്റ്റര്‍ ഹെഡ്‌ലാപും ഉയര്‍ന്ന ബോണറ്റും പുതമയാര്‍ന്ന ഗ്രില്ലും മുന്‍ വശത്തിന് മസില്‍മാന്‍ രൂപം നല്‍കുന്നു. പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ച് വലിയൊരു കാറിന്റെ പരിവേഷവും ഇഗ്‌നീസിന് നല്‍കുന്നു.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും നല്‍കുമ്‌ബോള്‍ ഡീസല്‍ പതിപ്പ് 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമേകും. ഡിസംബര്‍ തുടക്കത്തില്‍ നടത്തിയ യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ സ്റ്റാന്റേഡ് വേരിയന്റ് 3 സ്റ്റാര്‍ റേറ്റിങും ഓപ്ഷണല്‍ സേഫ്റ്റി വേരിയന്റ് 5 സ്റ്റാര്‍ റേറ്റിങും സ്വന്തമാക്കി സുരക്ഷയിലും കേമനാണെന്ന് തെളിയിച്ചിരുന്നു. ഹ്യുണ്ടായി I20 ആക്ടീവ്, മഹീന്ദ്ര KUV100 എന്നീ മോഡലുകളാകും ഇഗ്‌നീസിന്റെ മുഖ്യ എതിരാളികള്‍.




Sharing is Caring