ഓക്ലന്‍ഡ്: നാലു മാസത്തെ ഇടവേളയ്ക്കു ശേഷം സെറീന വില്യംസ് ‘വിജയ’കരമായി തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സെറീനയുടെ തിരിച്ചുവരവ് ന്യൂസ് ലന്‍ഡിലെ ഓക് ലന്‍ഡിലായിരുന്നു. എഎസ്ബി ക്ലാസികില്‍ ആദ്യ മത്സരത്തില്‍ തന്നെ 35 കാരിയായ സെറീന ജയിച്ചുകയറി.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ഫ്രാന്‍സിന്റെ പൗളീനി പര്‍മെന്റീറിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6–3, 6–4.














